കണ്ണൂർ : വിമാനതാവളത്തിൽ ഇനി 15 മിനിട്ട് പോലും സൗജന്യ പാർക്കിങ്ങില്ല. ഏപ്രിൽ 1 മുതൽ ഈ തീരുമാനം നിലവിൽ വന്നു. 2025 മാർച്ച് 31 വരെ പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും പാർക്കിങ് ഫീസ് നൽകേണ്ടി വരും.
ഇരുചക്രവാഹനങ്ങള്‍ രണ്ട് മണിക്കൂര്‍ വരെ പാര്‍ക്ക് ചെയ്യുന്നതിന് 15 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും പത്ത് രൂപ വീതം ഈടാക്കും. ഓട്ടോറിക്ഷകള്‍ ആദ്യ രണ്ട് മണിക്കൂര്‍ പാര്‍ക്ക് ചെയ്യുന്നതിന് 20 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 10 രൂപയാണ് അധിക ചാര്‍ജ്. കാര്‍, ജീപ്പ് തുടങ്ങിയവക്ക് ആദ്യ രണ്ട് മണിക്കൂറിന് 50 രൂപയും ശേഷം ഓരോ മണിക്കൂറും 20 രൂപ വീതം അടക്കണം. ടെംപോ, മിനി ബസ് എന്നിവക്ക് ആദ്യ രണ്ട് മണിക്കൂറില്‍ 100 രൂപയും തുടര്‍ന്ന് ഓരോ മണിക്കൂറിലും 20 രൂപയുമാണ് കൂടുതല്‍ ഈടാക്കുന്നത്. ബസ് അടക്കമുള്ള വലിയ വാഹനങ്ങള്‍ക്ക് ആദ്യ രണ്ട് മണിക്കൂര്‍ വരെ 120 രൂപയും പിന്നീട് ഓരോ മണിക്കൂറിനും 20 രൂപ വീതം അടക്കണം.
പണ്ടേ ദുർബല, കൂടെ ഗർഭിണിയും എന്ന നിലയിലാണ് വിമാനത്തവളം നടത്തിപ്പ് ഉള്ളത്. കാര്യമായി വിമാന സർവ്വീസ് ഒന്നുമില്ല. വരുമാനം കുറയുകയാണ്. എങ്ങനെയെങ്കിലും കാശുണ്ടാക്കാതെ പിടിച്ചു നിൽക്കാൻ കഴിയില്ല. അതിനിടയിൽ 15 മിനി ട്ടൊക്കെ ഫ്രീയായി വാഹനം പാർക്ക് ചെയ്യാൻ അനുവദിച്ചാൽ അതും ഒരു നഷ്ടമല്ലേ എന്ന് കമ്പനി ചിന്തിച്ചാൽ കുറ്റം പറയാനാവില്ല. കിട്ടുന്നത് പോരട്ടെ എന്ന് ചിന്തിക്കുന്നത് കമ്പനിയെ സംബന്ധിച്ചിടത്തോളം ഒരു വലിയ കാര്യം തന്നെയാണിപ്പോൾ. ഒരു കൊല്ലം പരീക്ഷിച്ച് നോക്കി വിജയകരമെങ്കിൽ തുടർന്നും നടപ്പിലാക്കാം എന്നായിരിക്കും കമ്പനി ഉദ്ദേശിക്കുന്നതെന്നാണ് യാത്രക്കാർ പറയുന്നത്. വിമാനത്തിൽ പോകാനും വരാനും വാഹനങ്ങളെ ആശ്രയിക്കാതെ തരമില്ലാത്തതിനാൽ ഇനി ആ തുക കൂടി നൽകാതെ യാത്രക്കാർക്ക് തരമില്ല.
No more 15 minutes free parking at Kannur airport.